വിദൂരങ്ങളില്‍
മിഴിനട്ടിരിക്കാനൊരു
ജനാല പണിയിക്കണം
...
പ്രണയ സന്ധ്യയുടെ
ചായം കൊണ്ട്
ഹൃദയം ചുവപ്പിക്കണം
ഋതു പച്ചകളില്‍
ആത്മാവ് കോര്‍ത്തു
മുറിവുണക്കണം
ഒടുവില്‍ ,...
മഴക്കുളിരില്‍
മുഖമൊളിപ്പിച്ച് ,..
മടങ്ങി വരാത്തൊരു
വസന്തത്തെ
കിനാവുകണ്ടൊരിക്കലു-
മുണരാതെയുറങ്ങണം......
യാഥാര്‍ത്യത്തിന്‍റെ മിനുപ്പുണ്ട് ഈ കവിതയ്ക്ക്. വിങ്ങലും.
ReplyDeletemanassinte idanazhikalil engo olichirikkunna oru swapnam
ReplyDelete