ഓര്‍മ്മകള്‍,
ഒരു കൊഴിഞ്ഞ ഇലയില്‍ നിന്നു
പിറക്കുന്നു.
നനഞ്ഞ കണ്‍പീലിയുടെ
ഏകാന്തതയില്‍ നിന്നും,
വിരല്‍തുമ്പില്‍ പിടയുന്ന-
സ്പര്‍ശത്തില്‍ നിന്നും,
വാക്കിലുറയുന്ന-
മൗനത്തില്‍ നിന്നും,
ഓര്‍മ്മകള്‍....ഉടഞ്ഞ കണ്ണാടിക്കാഴ്ച പോലെ...
ഓര്‍മിക്കുവാന്‍ ഒന്നുമില്ലാത്തതായ് ആരുമില്ല....
ഓരോ ചിന്തയും ഓരോ ഓര്‍മ്മയാണ്.....
ഗ്രഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മ....
ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം....
എന്നാത്മാവിന്‍ നഷ്‌ടസുഗന്ധം...
എന്നാത്മാവിന്‍ നഷ്‌ടസുഗന്ധം...

No comments:
Post a Comment