Sunday, 29 January 2012

തയ്യല്‍കാരി


ശ്യാമസുന്ദര മായ എന്‍റെ സുന്തര ഗ്രാമം ..... അവിടെ ഞങ്ങള്‍ക്കൊരു പാവം തയ്യല്‍കാരിയുണ്ട് ....!! 
അതെ വര്‍ഷങ്ങളായി എന്‍റെ നാട്ടിലെ കുട്ടികളും സ്ത്രീകളും അവളുടെ തയ്യല്‍ വല്ലാതെ ഇഷ്ട്ടപെടുന്നു ....!! 
എന്നാല്‍ അവള്‍ കുറെ വേദനകളും നൊമ്പരങ്ങളും ഉള്ളില്‍ ഒതിക്കി കഴിയുന്ന വളാണ് ആരോടും
 അമിതമായി അവള്‍  സംസാരിക്കാറില്ല ..... വര്‍ഷങ്ങളായി അവള്‍തയ്യല്‍മെഷീനുമായുള്ള സൌഹ്രതം
 തുടങ്ങിയിട്ട് അവക്ക് അവനെ (തയ്യല്‍ മെഷീന്‍ )നെ വിട്ടു പിരിയാന്‍ ആകുന്നില്ല ....!!! 


ഉപ്പ ഗാള്‍ഫില്‍ പോയി അദ്വാനിച്ചുണ്ടാക്കിയ കാശുകൊണ്ട് മൂത്ത മകളെ കെട്ടിച്ചയച്ചു അതിന്‍റെ 
പിറ്റേന്ന് മുതല്‍ തുടങ്ങിയതാണ് ഇവള്‍ക്ക്‌ വിവാഹാലോജന പക്ഷെ എന്തോ ഉപ്പ അവള്‍ക്കു ഇപ്പോള്‍ 
തന്നെ വിവാഹപ്രായം ആയില്ല എന്നമട്ടായിരുന്നു ... എന്‍റെ മൂത്ത മകളെ കേട്ടിച്ചയച്ചിതിനെക്കാള്‍
 നല്ലൊരു കുടുംബത്തിലെക്കെ ഞാന്‍ എന്‍റെ ഇനിയുള്ള പെണ്മക്കളെ കേട്ടിച്ചയകൂ എന്ന് അദ്ദേഹം 
പറയുമായിരുന്നു ... ...!!  അങ്ങനെ അവള്‍ ചെറുപ്പത്തില്‍ തന്നെ തയ്യല്‍ പഠിച്ചു ..
മിച്ചം വെച്ചുണ്ടാക്കിയ കാശുകൊണ്ട് അവളും ഒരു തയ്യല്‍ മെഷീന്‍ വാങ്ങിച്ചു ... 
അവിടുത്തെ പെണ്ണുങ്ങളുടെ ഇഷ്ട്ടമുല്ല ഒരു തയ്യല്‍കാരി ആയവള്‍...!!
 വര്‍ഷങ്ങള്‍ ഒരുപാട് കടന്നുപോയി വിവാഹലോജനകള്‍ പലതും വന്നുപോയി 
എന്തോ ഒന്നും ശെരിയായില്ല.... നാട്ടില്‍ ആരുടെയെങ്കിലും കല്യാണത്തിനോ മറ്റു ആളുകള്‍ കൂടുന്ന 
പരുപാടികള്‍ക്കോ അവള്‍ പോയാല്‍ നാട്ടുകാരുടെ ചോദ്യം ....
   "മോളെ നിന്‍റെ കാര്യം ഒന്നും ആയില്ല അല്ലെ".......???? 
  ആ ചോദ്യം അവളെ വല്ലാതെ സങ്കടപെടുത്തുമായിരുന്നു അങ്ങനെ അവള്‍ കല്യാണങ്ങള്‍ക്കും മറ്റും 
പങ്കെടുക്കാന്‍ വിസമ്മതിച്ചു ....!! അവള്‍ക്കു വയസ് ത്തിരി കഴിഞ്ഞു ഒപ്പം അവളുടെ അനിയത്തിയും
 കെട്ടുപ്രായം എത്തിനില്‍ക്കുന്നു ... !! 
 ഒരിക്കല്‍ അവളുടെ അനിയത്തിയെ കണ്ടിഷ്ട്ടപെട്ട് ഒരാള്‍ വീട്ടിലേക്കു കല്യാണആലോജനയുമായി വന്നു ....!!
"വന്നവരെ എല്ലാവര്ക്കും ഇഷ്ട്ടമായി അവര്‍ക്ക് നമ്മളെയും പക്ഷെ അവള്‍ നില്‍കുമ്പോള്‍" ...!!
  എല്ലാവരും അടക്കം പറയുന്നത് കേട്ട് നമ്മുടെ പാവം തയ്യല്‍കാരി പറഞു....!! 
  "എന്‍റെ കാരണം കൊണ്ട് ഒരിക്കലും എന്‍റെ കൂടെ പിറപ്പുകള്‍ക്ക് എന്‍റെ ഗതി വന്നുകൂടാ അതുകൊണ്ട് 
എന്‍റെ കാര്യം നിങ്ങള്‍ നോക്കണ്ട എല്ലാവര്ക്കും ഇഷ്ട്ടമായെങ്കില്‍ നമുക്കിതങ്ങു നടത്താം 
ഒരിക്കലും ഞാന്‍ ഒരു തടസ്സമാവില്ല" ...... അവള്‍ പൊട്ടികരഞ്ഞു ....! കൂടെ അനിയത്തിയും ഉമ്മയും ........!! 
 അങ്ങനെ മനസ്സില്ലാ മനസ്സോടെ അനിയത്തിയും ആ കല്യാണത്തിന് സമ്മതിച്ചു ...............!! 
അതെ... ചേട്ടത്തി ദാനം നല്‍കിയ ദാമ്പ്യത്തജീവിതം അവള്‍ ഇപ്പോഴും സന്തുട്ടയായി ജീവിക്കുന്നു....!! 
 വീണ്ടും ഒരു വര്ഷംകൂടി കഴിഞ്ഞു ...... !! 
 നമ്മുടെ തയ്യല്‍കാരിക്കൊരു വിവാഹാലോജനയുമായി ഒരു ആമിനാത്ത വന്നു .....!! 
 ആമിനാത്ത ചെറുക്കനെ കുറിച്ച് പൊക്കി പറഞ്ഞു ...
"ഓനെ ഒരു പാവമാ" .......
 "നല്ല തങ്കപെട്ട മനസ്സാ"......!! 
 "കാണാന്‍ ഇത്തിരി തണ്ടും ത്ടിയുമൊക്കെ ഉണ്ടെന്നേ ഉള്ളോ ".... 
 "ആ കുരുത്തം കേട്ടവള്‍ കാരണാ ആ ചെക്കന്‍ "..... !! 
 "എല്ലാം പടചോന്ന്‍റെ പണിയല്ലേ നമ്മള്‍ എന്ത് പറയാനാ" .... 
  ഇത് കേട്ടപ്പോള്‍ നമ്മുടെ തയ്യല്‍കാരിയുടെ കുഞാങ്ങള .....!! 
ങ്ങള് ഒന്ന് പോയിന്‍ തള്ളെ ...........
  "ഞാന്‍ ജീവനോടെ ഇരിക്കുന്നിടത്തോളം കാലം ന്‍റെ താത്താനെ ഞാന്‍ ഒരു രണ്ടാം കേട്ടുകാരന് കെട്ടിച്ചു കൊടിക്കില്ല" ..!!
ഇത് കേട്ടപ്പോള്‍ നമ്മുടെ തയ്യല്‍കരിക്ക് വല്ലാത്ത സങ്കടം വന്നു .... !! 
 അവള്‍ അനിയനെ കെട്ടിപിടിച്ചു പറഞ്ഞു ..... 
 "മോനെ"
 "താത്താനെ ഇന്നി ഇതുപോലെ വല്ലവരുമോക്കെയെ കേട്ടികൊണ്ട് പോകു "......!! 
  അവര്‍ ഒരുപ്പാട് കരഞ്ഞു .....!! അവള്‍ ആ വിവാഹത്തിനു സമ്മതിച്ചു .....!! 
 അങ്ങനെ നമ്മുടെ തയ്യല്‍കാരിയുടെ വിവാഹം ഒരു ചെറിയ രീതിയില്‍ കഴിഞ്ഞു ....
ഇപ്പോള്‍ അവള്‍ സന്തുഷ്ട്ടയാണ് .......!! 
പക്ഷെ ആ സന്തോഷം അതികകാലം നീണ്ടു നിന്നില്ല ......
 നമ്മുടെ തയ്യല്‍കാരിയുടെ ചെറുക്കന്‍ ആളൊരു .........???????? 
  അവന്‍ ഒരു ജോലിയിലും ഉറച്ചുനില്കില്ല 
 ഒരു കൊച്ചുകുട്ടികളുടെ മനസ്സ്‌ .....
 ഒരു കാര്യഭോതം അവനില്ല ......
ഞാന്‍ പണിക്കുപോയില്ലെങ്കിലും എന്‍റെ ഭാര്യ ഒരു തയ്യല്‍കാരിയനല്ലോ എന്നവന്‍ കരുതി കാണുമോ ....?? 
എന്തോ ഇന്നും നമ്മുടെ തയ്യല്‍കാരി തയ്ക്കുന്നു .......................!! 
വിവാഹം കഴിഞ്ഞു വര്‍ഷങ്ങളായെങ്കിലും അവര്‍ക്കൊരു കുഞ്ഞിനെ പടച്ചോന്‍ ഇതുവരെ കൊടുത്തില്ല ...!! 
എന്നും അവളെ ദൈവത്തിന്‍റെ കൊച്ചു കുസ്രതികള്‍ വേട്ടയാടി കൊണ്ടിരിക്കുന്നു ....!!!
ഭര്‍ത്താവിനെ അവള്‍ തിന്നാന്‍ കൊടുക്കേണ്ട ഒരവസ്ഥയാണ് ഇപ്പോള്‍ ....!! 
ഈ യിടെ ഞാന്‍ അവളെ ഒന്ന് കാണാന്‍ ഇടയായി ........!!! 
ഞാന്‍ ചോതിച്ചു .....?? 
 സുഖാണോ ......????
അവളുടെ മറുപടി എന്നെ വല്ലാതെ വേദനിപ്പിച്ചു .....!!!
  അവള്‍ ഇങ്ങനെ പറഞ്ഞു .....!! 
 "മോനെ എന്‍റെ ജീവിതം ഈ തയ്യല്‍മെഷീന്‍ കവര്‍ന്നു ".........!! 

Wednesday, 23 November 2011

ഫെബ്രുവരിയിലെ പ്രണയ വ്യഭിചാരം.

'Wanna you be my valentine..? ''

ഫ്രൂട്ടി ലിപ്സിനറെ.
പെഡി ക്യൂറിന്റെ.
മാനി ക്യൂറിന്റെ..
കാമ സൌരഭ്യങ്ങളുടെയും
ചോദ്യ ശരങ്ങള്‍.

ചത്ത വാക്കുകളിലെ
പ്രണയാര്‍ത്ഥങ്ങളില്‍,
ഹൃദയരക്തം
ഇറ്റി ചുവപ്പിച്ച
ഫെബ്രുവരി സന്ധ്യകളില്‍,
പ്രണയം
നഗരഭോഗങ്ങളില്‍ പെട്ട് 
അലറി മരിക്കുന്നു.


ആധുനികോത്തര നിഖണ്ടുവില്‍,
വാക്കുകള്‍ തിരഞ്ഞെടുക്കുന്നു.
കാമം.. രതിമോഹം..മാംസദാഹം.
പ്രണയത്തിനും,
നാനാര്‍ത്ഥങ്ങള്‍.


പബ്ബുകളില്‍ 'ജെന്നിഫെര്‍ ലോപ്പെസ്'
അരയിളക്കി പാടുന്നു.
നക്ഷത്ര സത്രങ്ങളിലെ,
ചുവന്ന വെട്ടം ചിതറും
ശീതള ലഹരിയില്‍
അസ്ഥികള്‍ പൂക്കുന്നു.
കാമത്തിന്‍റെ കരുത്തോടെ
'വാലെന്റയിന്‍ പുണ്യാളനു'
സ്തുതികള്‍ പായുന്നു.

'ക്യാറ്റ് വാക്ക്' ചെയ്യാം.,
'റാമ്പില്‍' തിളങ്ങാം.,
ഇണ ചേരാനൊരു 'ഡേറ്റിങ്ങും'.


നിശാ ദീപങ്ങള്‍ അണയുന്നു.
രതിമൂര്‍ച്ചകളുടെ
കൊള്ളിയാന്‍ വെട്ടങ്ങള്‍
എരിഞ്ഞടങ്ങുന്നു.
നഷ്ട്ട ബോധത്തിന്റെ
ചാരിത്ര നോവുകളില്‍,
വരുംകാല മാതൃത്വവും
അസ്വസ്ഥമാകുന്നു.

ചെറു ക്ലിനിക്കുകളില്‍
ഭ്രൂണഹത്യ വ്യാപാരം
പൊടി പൊടിക്കുന്നു.
'ലവ്സ് ലേബര്‍'
വെറും 'ലോസ്റ്റ്‌' ആകുന്നു!

നാളെകളുടെ
ഫെബ്രുവരി സന്ധ്യകള്‍.
മാതൃകാ ഫ്രൈമില്‍
ഒരുവന്റെ കുടുംബിനി.
വേറൊരുവളുടെ ഭര്‍തൃവേഷം..

കാലം നീങ്ങുന്നു.
പ്രണയ നാടകത്തിന്‍
തിരശീല താഴുന്നു.
അസ്ഥികള്‍ പഴുപ്പിച്ച
വൈറസ്സിന്റെ അദൃശ്യതയോടെ,
മരണം
പതിഞ്ഞ നിശ്വാസത്തില്‍
ഇണകളോട്
വീണ്ടും മൊഴിയുന്നു-

''Wanna you be my valentine..?''


Friday, 16 September 2011

കണ്ണാടി ..

കണ്ണാടിയുടെ മുന്നില്‍ നിന്നപ്പോള്‍, കൌതുകം നിറഞ്ഞ
നോട്ടവുമായി എന്റെ പ്രതിരൂപം..കുഞ്ഞുനാളില്‍ അമ്മ
കുളിപ്പിച്ച് ,പൌഡര്‍ ഇട്ടു , പൊട്ടു തൊടുവിച്ചു,
മുടി ചീകി  തന്ന ശേഷം കണ്ണാടിയുടെ മുന്നില്‍ പോയി
ചന്തം ആസ്വദിക്കുന്ന, ആ കുഞ്ഞുകുട്ടിയായോ ഞാന്‍..
സംശയം തീരാന്‍ കണ്ണാടിയോട് ചോദിച്ചപ്പോള്‍. അതെ
ആ കുഞ്ഞുകുട്ടിയാണെന്ന മറുപടി..അല്ല, കണ്ണാടി
കള്ളം പറയുന്നു, അന്നത്തെ ആ നിഷ്കളങ്കതയും,
കുസൃതികളും എവിടേ, കുട്ടിക്കാലത്തെ കുതൂഹലതയും ,
പ്രസരിപ്പും എവിടെപോയി മറഞ്ഞു...
എല്ലാം നിന്നില്തന്നെയുണ്ട്‌, ജീവിതപാച്ചിലുകല്കിടയില്‍ നീ ശ്രധിക്കാഞ്ഞിട്ടാണ്....തിരിച്ചു കണ്ണാടിയിലെ
പ്രതിരൂപം തിരിച്ചു ഒരു ചോദ്യം ചോദിച്ചു..
ഈ ജീവിതം കൊണ്ട് നീ സംത്രിപ്തയാണോ എന്ന്..
മിഴിയില്‍ നിറഞ്ഞ ഒരു കണ്ണീര്‍കണം ഒളിപിച്ചും,
തൊണ്ടയില്‍ കുടുങ്ങിയ ഒരു ഗദ്ഗദത്തെ അടക്കിയും
മറുപടി പറഞ്ഞു അതെ...
ചിരിച്ചുകൊണ്ട് കണ്ണാടി മറുപടി തന്നു..
അല്ല, ഇപ്പോള്‍ നീയാണ് കളവു പറയുന്നത്...
ഇപ്പോള്‍ എനിക്കൊരു സംശയം, സത്യം ഏതാണ്?
കണ്ണാടിയിലെ ഞാനോ, ഈ ഞാനോ?

Tuesday, 23 August 2011


നിങ്ങളില്‍ ആരെങ്കിലും അവളോട് പറയണം
എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ട്ടമാണ് എന്നുള്ളത്
എന്‍റെ മനസ്സില്‍ ഇനി ആര്‍ക്കും കടന്നു കൂടാന്‍ കഴിയില്ലെന്ന് ..
എന്‍റെ ഹൃദയം ഞാനേതോ യാമത്തില്‍ നിനക്ക് പകുത്തു നല്‍കിയെന്ന് ..
നിനക്ക് പറയാനുള്ളത് പറയുക ...
മടിച്ചാല്‍ അത് തീരാത്ത നൊമ്പരമാവും ....
മനസ്സിന് അത് തീരാ ഭാരവും . ....

നിങ്ങളില്‍ ആരെങ്കിലും അവളോട് പറയണം.....
ഒരിക്കലെങ്കിലും ഇവിടെവന്നു എന്നെക്കാണാന്‍ .
എനിക്കുവെണ്ടി തിരി കൊളുത്തരുതെന്നു
മറക്കാതെ പറയണേ .....
തീരെ ശ്രദ്ധ ഇല്ലാത്തവളാണ് കൈ പൊള്ളും .
ഇനി നിങ്ങള്‍ പോയിക്കൊള്ളുക.
നിങ്ങളിട്ട ഓരോ പിടി മണ്ണിനും നന്ദി....

Monday, 22 August 2011

സുഖമായിരിക്കുക നീ മാത്രമെങ്കിലും.

തിരിച്ചു കിട്ടാത്ത പ്രണയം മനുഷ്യമനസ്സിനു വേദനയുണ്ടാക്കുന്ന ഒന്നാണ്। എന്നാല്‍ ഇതില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല നഷ്ടപെട്ട പ്രണയം, ആ മുറിവിനു ഇതിനേക്കാള്‍ ആഴം കൂടും, അത് എന്നും ചോരപൊടിക്കുന്ന ഒരു ഉണങ്ങാത്ത മുറിവായി മനസ്സിനെ വേദനിപ്പിച്ചു കൊണ്ടേയിരിക്കും,...!!!

റ്റക്കല്ലെന്നു നൂറു വട്ടം കാതില്‍ പറഞ്ഞതു നീ ...
ഒടുവില്‍ ഒറ്റക്കാക്കി അകന്നതും നീ...
സ്നേഹിക്കാന്‍ പഠിപ്പിച്ചതു നീ...
സ്നേഹം കാണാതെ പോയതും നീ...
മറന്നാല്‍ മരണമെന്നു ചൊല്ലിയതു നീ...
മരിക്കും മുന്നെ മറന്നതും നീ...
ഇവിടെ ഞാന്‍ നിനക്കായി എന്നിലെ നിനക്കായിഎഴുതട്ടെ...
വരാതിരിക്കുക ഒരിക്കലും ഈ വഴി... സുഖമായിരിക്കുക നീ മാത്രമെങ്കിലും......!!!!! --( .....   )

Monday, 15 August 2011

കാഴ്ച..!!



കാഴ്ചകള്‍ കണ്ടു മടുത്തിട്ടാണ് ഞാനെന്റെ -
കണ്ണുകള്‍ കുത്തി പൊട്ടിച്ചത്.

കാഴ്ചയുടെ മണം മടുത്തിട്ടാണ് ഞാനെന്റെ -
മൂക്ക് മുറിചെടുത്തത്.

കാഴ്ചയുടെ ശബ്ദം മടുത്തിട്ടാണ് ഞാനെന്റെ -
ചെവികള്‍ മുറിചെടുത്തത്.

കാഴ്ചയുടെ സ്പര്‍ശം മടുത്തിട്ടാണ് ഞാനെന്റെ-
തൊലി ഉരിചെടുത്തത്.

ഒടുവില്‍ ഞാനും കാഴ്ചകള്‍-
ഇല്ലാത്തൊരു കാഴ്ചക്കാരനായി മാറി.

Saturday, 6 August 2011

എന്റെ ആദ്യ വിദ്യാലയ ദിനം .



ആ ദിനങ്ങള്‍ ..

ആദ്യമായി ചേച്ചിയുടെ കൈയില്‍ പിടിച്ചു സ്കൂളില്‍ പോയ ആ ദിനങ്ങള്‍ ഇന്നും
ഓര്‍മയില്‍ വരുന്നു ...ആദ്യ ദിവസം ക്ലാസ്സ്‌ റൂമില്‍ എത്തിയ ഉടനെ കൊച്ചു സാര്‍
പരിച്ചയപെട്ടത്‌ ഇങ്ങനെ ....നിന്‍റെ പേരെന്താണ് ....അത് പറഞ്ഞു
തീരും മുന്പേ അടുത്ത ചോദ്യം ...തേങ്ങയ്ക് എത്ര കണ്ണുണ്ടെന്നു ...ശെടാ
....അതൊക്കെ ഞാന്‍ എങ്ങനെ അറിയാനാ ....അതോകെ അറിയാമയിരുനെങ്ങില്‍ ഞാന്‍
ഇന്ന് ആരായേനെ.....എന്നാലും ഞാന്‍ പറഞ്ഞു... നാല് ...കൊച്ചു സാര്‍
ഉടനെ ...നിനകൊരു എല്ല് കൂടുതല്‍ ആണലെ.....ഞങ്ങളുടെ വീടിലെ തേങ്ങക്
മൂന്ന് കണ്ണേ ഉള്ളു ...നിന്‍റെ വീട്ടിലെ തേങ്ങക് മാത്രം നാല് കണ്ണ്
......എന്നാലും എന്നെ ക്ലാസ്സില്‍ ഇരുത്തി ...ചുറ്റിനും നോക്കിയപ്പോള്‍
കുറെ കുറെ കണ്ണുകള്‍ എന്നെ തന്നെ നോക്കുന്നു ...ആകെ പേടിയും സങ്കടവും
വന്നു....എന്റെ ആദ്യ വിദ്യാലയ ദിനം .