കാമത്തില്‍ നിന്നും അകലാനായിരുന്നു
മരുഭൂമിയില്‍ നടന്നത്.
ഞാനും അവളും ഉറപ്പിച്ച ഉടമ്പടി...
കാറ്റും വെയിലും മത്സരിച്ചു
എന്നെ തിന്നു തീര്‍ക്കുമെന്നും...
മടങ്ങി എത്തുമ്പോള്‍
അവള്‍ എനിക്കായി ഉണ്ടാകുമെന്നും...
ഉടലുകള്‍ കൂനി
നടപ്പിനു വേഗം കുറയുകയും...
കണ്ടവര്‍ തിരിച്ചറിയാതെ...
ഒട്ടകങ്ങള്‍ എനിക്ക് മുന്നില്‍ നമസ്കരിച്ചും...
ചിലപ്പോള്‍ രണ്ടടി,
ചിലപ്പോള്‍ ആറടി,
ചിലപ്പോള്‍ എന്നെക്കാള്‍ വളര്‍ന്നും നിഴല്‍ ...
നിന്ന നില്‍പ്പിലും ഞാന്‍ പറന്നു,
ശീതീകരണ മുറിയില്‍
ഞാനുപേക്ഷിച്ച ഉടലില്‍
ഉടല്‍ വച്ചുയരുന്നത്...
വാതിലില്‍ മുട്ടിയ എനിക്ക്
നാലണ നല്‍കി മടക്കി അയച്ചവള്‍ ,
ഒരിക്കല്‍ എന്നെ കിനാവ് കണ്ടവള്‍ .
മരുഭൂമിയില്‍ നടന്നത്.
ഞാനും അവളും ഉറപ്പിച്ച ഉടമ്പടി...
കാറ്റും വെയിലും മത്സരിച്ചു
എന്നെ തിന്നു തീര്‍ക്കുമെന്നും...
മടങ്ങി എത്തുമ്പോള്‍
അവള്‍ എനിക്കായി ഉണ്ടാകുമെന്നും...
ഉടലുകള്‍ കൂനി
നടപ്പിനു വേഗം കുറയുകയും...
കണ്ടവര്‍ തിരിച്ചറിയാതെ...
ഒട്ടകങ്ങള്‍ എനിക്ക് മുന്നില്‍ നമസ്കരിച്ചും...
ചിലപ്പോള്‍ രണ്ടടി,
ചിലപ്പോള്‍ ആറടി,
ചിലപ്പോള്‍ എന്നെക്കാള്‍ വളര്‍ന്നും നിഴല്‍ ...
നിന്ന നില്‍പ്പിലും ഞാന്‍ പറന്നു,
ശീതീകരണ മുറിയില്‍
ഞാനുപേക്ഷിച്ച ഉടലില്‍
ഉടല്‍ വച്ചുയരുന്നത്...
വാതിലില്‍ മുട്ടിയ എനിക്ക്
നാലണ നല്‍കി മടക്കി അയച്ചവള്‍ ,
ഒരിക്കല്‍ എന്നെ കിനാവ് കണ്ടവള്‍ .

No comments:
Post a Comment