ചമ്മന്തിയുടെ സ്വപ്നങ്ങള്‍
പടികയറി വന്ന്
മുറി വേല്‍പ്പിച്ചാലോയെന്ന്
കരുതിയാണ് ഇഞ്ചി
മണിയറയുടെ വാതില്‍
തുറന്നിടാതിരുന്നത്
ഇഞ്ചിഞ്ചായി അരഞ്ഞു
തേഞ്ഞു തന്‍റെതുമാത്രമായി
മാറുന്ന ഇഞ്ചിയെയാണ്
ചമ്മന്തിയെന്നും
സ്വപ്നം കാണാറുള്ളത്
പിണങ്ങിനില്‍ക്കുന്ന ഇഞ്ചിയെ
തേങ്ങപൂള് കാണിച്ചു
കൊതിപ്പിച്ചാണ് ചമന്തി
പലപ്പോഴും വശപ്പെടുത്താറുള്ളത്
അനുസരണയില്ലാതെ
ഓടിപ്പോകാന്‍ തുനിയുന്ന
ഇഞ്ചിയുടെ
കണ്ണില്‍ മുളകുതേച്ചാണ്
ചമ്മന്തി കീഴ്പ്പെടുത്താറുള്ളത്
ചവര്‍പ്പും പുളിപ്പും എരിവും
നിറഞ്ഞ ജീവിത യാഥാത്യങ്ങളില്‍
സ്വപ്നം അടിയറവുവെച്ച
ഇഞ്ചിയുടെ അടിപ്പവാടയുടെ
നാടയില്‍ തൂങ്ങിയാണ്
ചമ്മന്തിയെന്നും മന്ത്രിമന്തിരങ്ങള്‍
നടന്നു കയറാറുള്ളത്..
പടികയറി വന്ന്
മുറി വേല്‍പ്പിച്ചാലോയെന്ന്
കരുതിയാണ് ഇഞ്ചി
മണിയറയുടെ വാതില്‍
തുറന്നിടാതിരുന്നത്
ഇഞ്ചിഞ്ചായി അരഞ്ഞു
തേഞ്ഞു തന്‍റെതുമാത്രമായി
മാറുന്ന ഇഞ്ചിയെയാണ്
ചമ്മന്തിയെന്നും
സ്വപ്നം കാണാറുള്ളത്
പിണങ്ങിനില്‍ക്കുന്ന ഇഞ്ചിയെ
തേങ്ങപൂള് കാണിച്ചു
കൊതിപ്പിച്ചാണ് ചമന്തി
പലപ്പോഴും വശപ്പെടുത്താറുള്ളത്
അനുസരണയില്ലാതെ
ഓടിപ്പോകാന്‍ തുനിയുന്ന
ഇഞ്ചിയുടെ
കണ്ണില്‍ മുളകുതേച്ചാണ്
ചമ്മന്തി കീഴ്പ്പെടുത്താറുള്ളത്
ചവര്‍പ്പും പുളിപ്പും എരിവും
നിറഞ്ഞ ജീവിത യാഥാത്യങ്ങളില്‍
സ്വപ്നം അടിയറവുവെച്ച
ഇഞ്ചിയുടെ അടിപ്പവാടയുടെ
നാടയില്‍ തൂങ്ങിയാണ്
ചമ്മന്തിയെന്നും മന്ത്രിമന്തിരങ്ങള്‍
നടന്നു കയറാറുള്ളത്..
No comments:
Post a Comment