നീയറിഞ്ഞോ?
നിന്റെ കിനാവുകളില്‍
ഞാന്‍ നിറഞ്ഞിരുന്നുവോ?അറിഞ്ഞില്ല ഞാന്‍...
എന്റെ വാക്കുകള്‍
നിന്നെ വേദനിപ്പിച്ചിരുന്നുവോ?
അറിഞ്ഞില്ല ഞാന്‍...
എന്റെ ദിനങ്ങളിലെന്നും നീ
അലിഞ്ഞില്ലാതായിരുന്നു...
എങ്കിലും...
ഇന്നെന്റെ ഓര്‍മ്മകളില്‍
നീ മാത്രം നിറയുന്നുവെന്നും
നീയറിഞ്ഞോ?
എന്റെ നിനവുകളിലൊരുനാളും
നീ തെളിഞ്ഞിരുന്നില്ല...
എങ്കിലും...
ഇന്നെന്റെ ചിന്തകളില്‍, സ്വപ്നങ്ങളില്‍ ഇനിയെന്നും
നീ മാത്രം നിറയുമെന്നതും
നീയറിഞ്ഞോ??
No comments:
Post a Comment