ആ ദിനങ്ങള്‍ ..
ആദ്യമായി ചേച്ചിയുടെ കൈയില്‍ പിടിച്ചു സ്കൂളില്‍ പോയ ആ ദിനങ്ങള്‍ ഇന്നും
ഓര്‍മയില്‍ വരുന്നു ...ആദ്യ ദിവസം ക്ലാസ്സ് റൂമില്‍ എത്തിയ ഉടനെ കൊച്ചു സാര്‍
പരിച്ചയപെട്ടത് ഇങ്ങനെ ....നിന്റെ പേരെന്താണ് ....അത് പറഞ്ഞു
തീരും മുന്‍പേ അടുത്ത ചോദ്യം ...തേങ്ങയ്ക് എത്ര കണ്ണുണ്ടെന്നു ...ശെടാ
....അതൊക്കെ ഞാന്‍ എങ്ങനെ അറിയാനാ ....അതോകെ അറിയാമയിരുനെങ്ങില്‍ ഞാന്‍
ഇന്ന് ആരായേനെ.....എന്നാലും ഞാന്‍ പറഞ്ഞു... നാല് ...കൊച്ചു സാര്‍
ഉടനെ ...നിനകൊരു എല്ല് കൂടുതല്‍ ആണലെ.....ഞങ്ങളുടെ വീടിലെ തേങ്ങക്
മൂന്ന് കണ്ണേ ഉള്ളു ...നിന്റെ വീട്ടിലെ തേങ്ങക് മാത്രം നാല് കണ്ണ്
......എന്നാലും എന്നെ ക്ലാസ്സില്‍ ഇരുത്തി ...ചുറ്റിനും നോക്കിയപ്പോള്‍
കുറെ കുറെ കണ്ണുകള്‍ എന്നെ തന്നെ നോക്കുന്നു ...ആകെ പേടിയും സങ്കടവും
വന്നു....എന്റെ ആദ്യ വിദ്യാലയ ദിനം .

aadya divasam thanne chodyam chodicha aa sir ippozum undavo onnu kaanayirunnu....nostalgic moments
ReplyDelete