ശ്യാമസുന്ദര മായ എന്‍റെ സുന്തര ഗ്രാമം ..... അവിടെ ഞങ്ങള്‍ക്കൊരു പാവം തയ്യല്‍കാരിയുണ്ട് ....!!
അതെ വര്‍ഷങ്ങളായി എന്‍റെ നാട്ടിലെ കുട്ടികളും സ്ത്രീകളും അവളുടെ തയ്യല്‍ വല്ലാതെ ഇഷ്ട്ടപെടുന്നു ....!!
എന്നാല്‍ അവള്‍ കുറെ വേദനകളും നൊമ്പരങ്ങളും ഉള്ളില്‍ ഒതിക്കി കഴിയുന്ന വളാണ് ആരോടും
അമിതമായി അവള്‍ സംസാരിക്കാറില്ല ..... വര്‍ഷങ്ങളായി അവള്‍തയ്യല്‍മെഷീനുമായുള്ള സൌഹ്രതം
തുടങ്ങിയിട്ട് അവക്ക് അവനെ (തയ്യല്‍ മെഷീന്‍ )നെ വിട്ടു പിരിയാന്‍ ആകുന്നില്ല ....!!!
ഉപ്പ ഗാള്‍ഫില്‍ പോയി അദ്വാനിച്ചുണ്ടാക്കിയ കാശുകൊണ്ട് മൂത്ത മകളെ കെട്ടിച്ചയച്ചു അതിന്‍റെ
പിറ്റേന്ന് മുതല്‍ തുടങ്ങിയതാണ് ഇവള്‍ക്ക് വിവാഹാലോജന പക്ഷെ എന്തോ ഉപ്പ അവള്‍ക്കു ഇപ്പോള്‍
തന്നെ വിവാഹപ്രായം ആയില്ല എന്നമട്ടായിരുന്നു ... എന്‍റെ മൂത്ത മകളെ കേട്ടിച്ചയച്ചിതിനെക്കാള്‍
നല്ലൊരു കുടുംബത്തിലെക്കെ ഞാന്‍ എന്‍റെ ഇനിയുള്ള പെണ്മക്കളെ കേട്ടിച്ചയകൂ എന്ന് അദ്ദേഹം
പറയുമായിരുന്നു ... ...!! അങ്ങനെ അവള്‍ ചെറുപ്പത്തില്‍ തന്നെ തയ്യല്‍ പഠിച്ചു ..
മിച്ചം വെച്ചുണ്ടാക്കിയ കാശുകൊണ്ട് അവളും ഒരു തയ്യല്‍ മെഷീന്‍ വാങ്ങിച്ചു ...
അവിടുത്തെ പെണ്ണുങ്ങളുടെ ഇഷ്ട്ടമുല്ല ഒരു തയ്യല്‍കാരി ആയവള്‍...!!
വര്‍ഷങ്ങള്‍ ഒരുപാട് കടന്നുപോയി വിവാഹലോജനകള്‍ പലതും വന്നുപോയി
എന്തോ ഒന്നും ശെരിയായില്ല.... നാട്ടില്‍ ആരുടെയെങ്കിലും കല്യാണത്തിനോ മറ്റു ആളുകള്‍ കൂടുന്ന
പരുപാടികള്‍ക്കോ അവള്‍ പോയാല്‍ നാട്ടുകാരുടെ ചോദ്യം ....
"മോളെ നിന്‍റെ കാര്യം ഒന്നും ആയില്ല അല്ലെ".......????
ആ ചോദ്യം അവളെ വല്ലാതെ സങ്കടപെടുത്തുമായിരുന്നു അങ്ങനെ അവള്‍ കല്യാണങ്ങള്‍ക്കും മറ്റും
പങ്കെടുക്കാന്‍ വിസമ്മതിച്ചു ....!! അവള്‍ക്കു വയസ് ത്തിരി കഴിഞ്ഞു ഒപ്പം അവളുടെ അനിയത്തിയും
കെട്ടുപ്രായം എത്തിനില്‍ക്കുന്നു ... !!
ഒരിക്കല്‍ അവളുടെ അനിയത്തിയെ കണ്ടിഷ്ട്ടപെട്ട് ഒരാള്‍ വീട്ടിലേക്കു കല്യാണആലോജനയുമായി വന്നു ....!!
"വന്നവരെ എല്ലാവര്ക്കും ഇഷ്ട്ടമായി അവര്‍ക്ക് നമ്മളെയും പക്ഷെ അവള്‍ നില്‍കുമ്പോള്‍" ...!!
എല്ലാവരും അടക്കം പറയുന്നത് കേട്ട് നമ്മുടെ പാവം തയ്യല്‍കാരി പറഞു....!!
"എന്‍റെ കാരണം കൊണ്ട് ഒരിക്കലും എന്‍റെ കൂടെ പിറപ്പുകള്‍ക്ക് എന്‍റെ ഗതി വന്നുകൂടാ അതുകൊണ്ട്
എന്‍റെ കാര്യം നിങ്ങള്‍ നോക്കണ്ട എല്ലാവര്ക്കും ഇഷ്ട്ടമായെങ്കില്‍ നമുക്കിതങ്ങു നടത്താം
ഒരിക്കലും ഞാന്‍ ഒരു തടസ്സമാവില്ല" ...... അവള്‍ പൊട്ടികരഞ്ഞു ....! കൂടെ അനിയത്തിയും ഉമ്മയും ........!!
അങ്ങനെ മനസ്സില്ലാ മനസ്സോടെ അനിയത്തിയും ആ കല്യാണത്തിന് സമ്മതിച്ചു ...............!!
അതെ... ചേട്ടത്തി ദാനം നല്‍കിയ ദാമ്പ്യത്തജീവിതം അവള്‍ ഇപ്പോഴും സന്തുട്ടയായി ജീവിക്കുന്നു....!!
വീണ്ടും ഒരു വര്ഷംകൂടി കഴിഞ്ഞു ...... !!
നമ്മുടെ തയ്യല്‍കാരിക്കൊരു വിവാഹാലോജനയുമായി ഒരു ആമിനാത്ത വന്നു .....!!
ആമിനാത്ത ചെറുക്കനെ കുറിച്ച് പൊക്കി പറഞ്ഞു ...
"ഓനെ ഒരു പാവമാ" .......
"നല്ല തങ്കപെട്ട മനസ്സാ"......!!
"കാണാന്‍ ഇത്തിരി തണ്ടും ത്ടിയുമൊക്കെ ഉണ്ടെന്നേ ഉള്ളോ "....
"ആ കുരുത്തം കേട്ടവള്‍ കാരണാ ആ ചെക്കന്‍ "..... !!
"എല്ലാം പടചോന്ന്‍റെ പണിയല്ലേ നമ്മള്‍ എന്ത് പറയാനാ" ....
ഇത് കേട്ടപ്പോള്‍ നമ്മുടെ തയ്യല്‍കാരിയുടെ കുഞാങ്ങള .....!!
ങ്ങള് ഒന്ന് പോയിന്‍ തള്ളെ ...........
"ഞാന്‍ ജീവനോടെ ഇരിക്കുന്നിടത്തോളം കാലം ന്‍റെ താത്താനെ ഞാന്‍ ഒരു രണ്ടാം കേട്ടുകാരന് കെട്ടിച്ചു കൊടിക്കില്ല" ..!!
ഇത് കേട്ടപ്പോള്‍ നമ്മുടെ തയ്യല്‍കരിക്ക് വല്ലാത്ത സങ്കടം വന്നു .... !!
അവള്‍ അനിയനെ കെട്ടിപിടിച്ചു പറഞ്ഞു .....
"മോനെ"
"താത്താനെ ഇന്നി ഇതുപോലെ വല്ലവരുമോക്കെയെ കേട്ടികൊണ്ട് പോകു "......!!
അവര്‍ ഒരുപ്പാട് കരഞ്ഞു .....!! അവള്‍ ആ വിവാഹത്തിനു സമ്മതിച്ചു .....!!
അങ്ങനെ നമ്മുടെ തയ്യല്‍കാരിയുടെ വിവാഹം ഒരു ചെറിയ രീതിയില്‍ കഴിഞ്ഞു ....
ഇപ്പോള്‍ അവള്‍ സന്തുഷ്ട്ടയാണ് .......!!
പക്ഷെ ആ സന്തോഷം അതികകാലം നീണ്ടു നിന്നില്ല ......
നമ്മുടെ തയ്യല്‍കാരിയുടെ ചെറുക്കന്‍ ആളൊരു .........????????
അവന്‍ ഒരു ജോലിയിലും ഉറച്ചുനില്കില്ല
ഒരു കൊച്ചുകുട്ടികളുടെ മനസ്സ് .....
ഒരു കാര്യഭോതം അവനില്ല ......
ഞാന്‍ പണിക്കുപോയില്ലെങ്കിലും എന്‍റെ ഭാര്യ ഒരു തയ്യല്‍കാരിയനല്ലോ എന്നവന്‍ കരുതി കാണുമോ ....??
എന്തോ ഇന്നും നമ്മുടെ തയ്യല്‍കാരി തയ്ക്കുന്നു .......................!!
വിവാഹം കഴിഞ്ഞു വര്‍ഷങ്ങളായെങ്കിലും അവര്‍ക്കൊരു കുഞ്ഞിനെ പടച്ചോന്‍ ഇതുവരെ കൊടുത്തില്ല ...!!
എന്നും അവളെ ദൈവത്തിന്‍റെ കൊച്ചു കുസ്രതികള്‍ വേട്ടയാടി കൊണ്ടിരിക്കുന്നു ....!!!
ഭര്‍ത്താവിനെ അവള്‍ തിന്നാന്‍ കൊടുക്കേണ്ട ഒരവസ്ഥയാണ് ഇപ്പോള്‍ ....!!
ഈ യിടെ ഞാന്‍ അവളെ ഒന്ന് കാണാന്‍ ഇടയായി ........!!!
ഞാന്‍ ചോതിച്ചു .....??
സുഖാണോ ......????
അവളുടെ മറുപടി എന്നെ വല്ലാതെ വേദനിപ്പിച്ചു .....!!!
അവള്‍ ഇങ്ങനെ പറഞ്ഞു .....!!
"മോനെ എന്‍റെ ജീവിതം ഈ തയ്യല്‍മെഷീന്‍ കവര്‍ന്നു ".........!!

No comments:
Post a Comment